Sunday, October 08, 2006

മുതലകളുടെ തോഴന്‍

ണ്ട്‌ വര്‍ഷം മുമ്പ്‌ വലതുകൈയില്‍ കോഴി യിറ ച്ചിയും ഇടതു കൈയില്‍ കഷ്ടിച്ച്‌ ഒരു മാസം മാത്രം പ്രായമുള്ള മകന്‍ ബോബുമായി സ്റ്റീവ്‌ ഇര്‍വിന്‍ വമ്പന്‍ മുതലക്ക്‌ തീറ്റ നല്‍കുന്ന രംഗം ശ്വാസ മട ക്കി പ്പിടിച്ചാണ്‌ ലോകം കണ്ടത്‌. ഈ സംഭവത്തെ ശിശു ക്ഷേമ സംഘടനകളും മാധ്യമങ്ങളും അദ്ദേ ഹത്തി ന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ വരെ കടുത്ത സ്വര ത്തില്‍ വിമര്‍ശിച്ചപ്പോള്‍ കുട്ടിത്തം വിട്ടുമാറാത്ത മു ഖവുമായി വായാടിയായ ഇര്‍വിന്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. മുതല തന്റെ പരിപൂര്‍ണ്ണ നിയ ന്ത്രണത്തിലായിരുന്നു, അഥവാ തന്റെ കുട്ടിക്ക്‌ വല്ല തും സംഭവിച്ചാല്‍ അത്‌ വിധിയാണെന്ന്‌ കരുതിക്കൊള്ളാം. തന്റെ പ്രവൃത്തിക്ക്‌ മാപ്പു പറയാന്‍ ആഗ്രഹിക്കുന്നില്ല....ദിവസങ്ങളോളം മാധ്യമങ്ങളും ശിശുക്ഷേമ സംഘടനകളും ഇര്‍വിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടിക്കാലം മുതല്‍ വിഷപ്പാമ്പുകളോടും ആക്രമണകാരിയായ മുതലകളോടും കളിച്ചുവളര്‍ന്ന സ്റ്റീവ്‌ ഇര്‍വിന്‌ അവയുടെ ഓരോ ചല നങ്ങളും പ്രവചിക്കാന്‍ കഴിയുമായിരുന്നു. പിന്നെയെന്തിന്‌ തന്റെ കുഞ്ഞിന്റെ ജീവന്‍ ഭയ ക്കണം..പക്ഷേ കടലിനടിയില്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. കഴിഞ്ഞ തിങ്കളാഴ്ച പോര്‍ട്ട്‌ ഡഗ്ലസ്സിലെ കടലിടുക്കില്‍ തന്റെ എട്ടുവയസ്സുകാരിയായ മകള്‍ ബിന്ദി അവതാരകയാകുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയില്‍ സ്റ്റിംഗ്രേ മത്സ്യത്തിന്റെ വാലുകൊണ്ടുള്ള അടിയേറ്റ്‌ നാല്‍പ്പത്തിനാലുകാരനായ സ്റ്റീവ്‌ ഇര്‍വിന്‍ ലോകത്തോട്‌ യാത്ര പറഞ്ഞു.

ആക്രമണകാരികളായ ജന്തുക്കളോടുള്ള അഭിനിവേശവും ശിശുസഹജമായ ജിജ്ഞാസയും ലളിതമായ പെരു മാറ്റവുമാണ്‌ മുതലപിടുത്തക്കാരനെന്ന്‌ ലോകം മുഴുവന്‍ ഓമനപ്പേരിട്ടു വിളിക്കുന്ന സ്റ്റീവ്‌ ഇര്‍വിനെ ഇത്രയേറെ പ്രശസ്തനാക്കിയത്‌. ആസ്ത്രേലിയന്‍ ചുവ കലര്‍ന്ന ഇം ഗ്ലീഷില്‍ ഫലിതങ്ങളുടെ അകമ്പടിയോടെ ഇര്‍വിന്‍ അവ തരിപ്പിച്ച ക്രോക്കഡെയില്‍ ഹണ്ടര്‍ പരമ്പര ലോക ടെലി വിഷന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ഡോക്യു മെന്ററി സങ്കല്‍പ്പങ്ങയെല്ലാം മാറ്റി മറിക്കുന്നവയായിരുന്നു അനിമല്‍ പ്ലാനെറ്റിനുവേണ്ടി അദ്ദേഹം നിര്‍മിച്ച വൈല്‍ഡ്‌ ലൈഫ്‌ ഡോക്യമെന്ററികള്‍...ടെലിവിഷന്‍ രംഗത്ത്‌ മാത്രം ഒതുങ്ങി നില്‍ക്കാതെ ടൂറിസം പ്രമോ ട്ടറെന്ന നിലയിലും, സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും സര്‍വോപരി ഒരു പ്രകൃതി സ്നേ ഹിയെന്ന നിലയിലും സ്റ്റീവ്‌ ഇര്‍വിന്‍ പേരെടുത്തു.മുതലഭ്രാന്തനായിരുന്ന ബോബ്‌ ഇര്‍വിന്റെ മക നായാണ്‌ സ്റ്റീവ്‌ ജനിച്ചത്‌. അഛന്‍ സ്ഥാപിച്ച ക്വീന്‍സ്‌ ലാന്‍ഡ്‌ റെപ്റ്റെയില്‍ ആന്റ്‌ ഫോന പാ ര്‍ക്കില്‍ മുതലകളോടും ചീങ്കണ്ണികളോടും ഇടപെട്ടാണ്‌ ഇര്‍വിന്‍ കുട്ടിക്കാലം ചെലവിട്ടത്‌. ഒമ്പതാ മത്തെ വയസ്സുമുതല്‍ തന്നെ ആക്രമണകാരിയായ മുതലകളെ മെരുക്കാനുള്ള തന്ത്രം വശത്താക്കിയ സ്റ്റീവ്‌ 17ാ‍മത്തെ വയസ്സില്‍ ഉത്തര ക്വീന്‍സ്‌ ലാന്‍ഡിലെത്തിയത്‌ ജീവിതത്തിലെ വഴി ത്തിരി വാകുകയായിരുന്നു. ആള്‍ത്താമസമുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളുടെ പേടിസ്വപ്നമായി മാറി യ മുതലകളേയും ചീങ്കണ്ണികളേയും നീക്കം ചെയ്യുകയെന്ന അപകടം പിടിച്ച ജോലി ഇര്‍വിന്‍ ഏറ്റെടുത്തു. ഇതിനു പ്രതിഫലമൊന്നും പറ്റിയിരുന്നില്ല പകരം ഇവയെയൊക്കെ സ്വന്തം പാര്‍ക്കില്‍ സൂക്ഷിക്കാനുള്ള അനുമതിയും അദ്ദേഹം കൈവശപ്പെടുത്തി. പിന്നീട്‌ കുറേക്കാലം അഛന്റെ പാത പിന്‍തുടര്‍ന്ന്‌ ക്വീന്‍സ്‌ ലാന്‍ഡ്‌ സര്‍ക്കാരിന്റെ ഈസ്റ്റ്‌ കോസ്റ്റ്‌ ക്രോക്കഡെയില്‍ മാനേജ്മെന്റ്‌ പ്രോഗ്രാമില്‍ സന്നദ്ധപ്രവര്‍ത്തകനായി.

1991ലാണ്‌ കുടുംബസ്വത്തായ പാര്‍ക്കിന്റെ ഉത്തരവാദിത്തം ഇര്‍വിനില്‍ വന്നുചേര്‍ന്നത്‌. ഈ വര്‍ഷം തന്നെയാണ്‌ ഒരു ആസ്ത്രേലിയന്‍ ടെലിവിഷനില്‍ മുതലകളെക്കുറിച്ചും വന്യജീവികളെക്കുറിച്ചുമുള്ള ഒരു പരിപാടിയില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും. സ്റ്റീവ്‌ ഇര്‍വിനും അദ്ദേഹത്തിന്റെ ആസ്ത്രേലിയന്‍ സൂവും(സ്റ്റീവ്‌ പരിഷ്കരിച്ച പേര്‌) ഇതിനകം തന്നെ ശ്രദ്ധനേടിയിരുന്നു. ഒരു അവധി ദിനത്തില്‍ പാര്‍ക്കിലെത്തിയപ്പോഴാണ്‌ ടെറി റെയ്ന്‍സിനെ കണ്ടുമുട്ടിയത്‌.

സാഹസികയായ ടെറി തന്നെയായിരുന്നു സ്റ്റീവിന്‌ യോജിച്ച ജീവിത പങ്കാളി. ഇരുവരും മധുവിധു ആഘോഷിച്ചത്‌ ക്രോക്കഡെയില്‍ ഹണ്ട്‌ എന്ന ടെലിവിഷന്‍ പരിപാടികളുടെ ആദ്യഭാഗങ്ങള്‍ തയാറാക്കിയാണ്‌. 1996ല്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു പരിപാടി സംപ്രേഷണം ചെയ്യുന്നത്‌.ശേഷമുള്ളതെല്ലാം ചരിത്രം..ക്രോക്കഡെയില്‍ ഹണ്ടര്‍ അമേരിക്കന്‍ ടെലിവിഷനുകളില്‍ കുടിയേറിയതോടെ അമേരിക്കയിലും തുടര്‍ന്ന്‌ ലോകമെമ്പാടും വന്‍ ഹിറ്റായിമാറി. കാക്കി നിക്കറും കുപ്പായവുമിട്ട്‌ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഇര്‍വിനെ ലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലോകപ്രശസ്തനായ ഇര്‍വിന്‍ നിരവധി വന്യജീവി സംരക്ഷണ സംഘടനകളുടെ അബാസഡറാണ്‌. ആക്രമകാരിയായ ജന്തുക്കളെ സംരക്ഷിക്കുന്നതിന്‌ തന്റെ ജീവിതം നീക്കിവച്ചിരിക്കുന്നുവെന്ന്‌ പലതവണ പ്രഖ്യാപിച്ച അദ്ദേഹം തന്റെ സമ്പാദ്യമുപയോഗിച്ച്‌ ആസ്ത്രേലിയയിലും ഫിജിയിലും അമേരിക്കയിലുമായി ഹെക്ടര്‍കണക്കിനു ഭൂമി വാങ്ങിക്കൂട്ടി നാഷണല്‍ പാര്‍ക്കുകള്‍ പണിതു. ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി പരിപാടികളും ആസൂത്രണം ചെയ്തു. അദ്ദേഹം സ്ഥാപിച്ച സ്റ്റീവ്‌ ഇര്‍വിന്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ്‌ പിന്നീട്‌ വൈല്‍ഡ്‌ ലൈഫ്‌ വാരിയേഴ്സ്‌ വേള്‍ഡ്‌ വൈഡ്‌ എന്ന അന്തര്‍ദേശീയ ചാരിറ്റബിള്‍ ട്രസ്റ്റായി രൂപപ്പെട്ടത്‌. 2002 ല്‍ ദ ക്രോക്കഡെയില്‍ ഹണ്ടര്‍: കൊളിഷന്‍ കോഴ്സ്‌ എന്ന ഫീച്ചര്‍ ഫിലിമിലും അഭിനയിച്ചു. മെക്സിക്കോയില്‍ വച്ച്‌ കടല്‍സിംഹങ്ങളുടെ ഡോക്യുമെന്ററിയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവം ഏറെ പ്രശസ്തമാണ്‌. തിരക്കിട്ട ഷൂട്ടിങ്ങിനിടെ റേഡിയോയിലൂടെ രണ്ട്‌ മുങ്ങല്‍ വിദഗ്ദരെ കാണായതായി അറിഞ്ഞ സ്റ്റീവും സംഘവും കോടികള്‍ മുടക്കിയുള്ള ഷൂട്ടിംഗ്‌ നിര്‍ത്തിവച്ച്‌ ഷൂട്ടിംഗിനായി ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പലും സര്‍വസന്നാഹങ്ങളുടേയും സഹായത്തോടെ തെരച്ചിലിനിറങ്ങി ഒരാളെ സാഹസികമായി രക്ഷപ്പെടുത്തി.

വിവാദങ്ങള്‍ ഇര്‍വിന്‍ ഡോക്യുമെന്ററികളുടെ കൂടെപ്പിറപ്പായിരുന്നു...വന്യജീവികളെ ശല്യം ചെയ്തുവെന്ന പേരില്‍ സ്റ്റീവ്‌ ഇര്‍വിനെതിരെ പലതവണ പരാതികള്‍ വന്നു. ഇവയെല്ലാം ചേര്‍ത്തുവച്ചാണ്‌ അനിമല്‍ പ്ലാനെറ്റ്‌ 'ക്രോക്കഡെയില്‍ ആന്റ്‌ കോണ്‍ട്രവേഴ്സി' എന്ന ഡോക്യു മെന്ററി നിര്‍മ്മിച്ചത്‌.

ഡിസ്കവറി കിഡ്സിനുവേണ്ടി നിര്‍മിക്കുന്ന ക്വീന്‍സ്‌ ലാന്റിലെ പോര്‍ട്ട്‌ ദോഹ്ലസ്സില്‍ 'ദ ഓഷ്യന്‍ ഡെഡ്ലിസ്റ്റ്‌' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ്‌ അപകടം സംഭവിച്ചത്‌. വെള്ളത്തിനടിയില്‍ വച്ചുള്ള ചിത്രീകരണത്തിനിടയില്‍ ഒരു സ്റ്റിംഗ്‌റേ മത്സ്യത്തെ മറികടക്കുന്നതിനിടയില്‍ പൊടുന്നനെ അക്രമിക്കുകയായിരുന്നു.വാലിലുള വിഷാംശമുള്ള അമ്പ്‌ ഇടതു നെഞ്ചില്‍ തുളഞ്ഞുകയറി ഹൃദയത്തിനു മുറിവുസംഭവിച്ചു. നെഞ്ചില്‍ തുളച്ചുകയറിയ അമ്പ്‌ പറിച്ചെടുക്കാനുള്ള ശ്രമം നടത്തിയതായും അവസാന നിമിഷവീഡിയോ ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നു. അബോധാവസ്ഥയിലായ ഇര്‍വിന്‌ വിദഗ്ദ ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. ഹൃദയത്തിനേറ്റ മുറിവിനേതുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണം.

ആസ്ത്രേലിയയുടെ അത്ഭുത പുത്രന്‍ മരിച്ചുവെന്നാണ്‌ ആസ്ത്രേലിന്‍ പ്രധാനമന്ത്രി ജോണ്‍ഹോവാര്‍ഡ്‌ പറഞ്ഞത്‌. വിവരമറിഞ്ഞതോടെ ലോകം മുഴുവന്‍ ആസ്ത്രേലിയിലേക്ക്‌ ശ്രദ്ധ തിരിച്ചു. വെബ്സൈറ്റുകള്‍ വന്‍ ട്രാഫിക്ക്‌ നിമിത്തം നിശ്ചലമായി. സ്റ്റീവിന്റെ അവസാന നിമിഷമടങ്ങുന്ന വീഡിയോ ടേപ്പിനുവേണ്ടി ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്യുന്നവരുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായി ഗൂഗിള്‍ പുറത്തുവിട്ട കണക്ക്‌ വെളിപ്പെടുത്തുന്നു. ഇര്‍വിനോടുള്ള ആദരസൂചകമായി ഈ ‍ഡിയോ ചിത്രം പുറത്തു വിടാതിരിക്കാനുള്ള ശ്രമത്തിലാണ്‌ ആസ്ത്രേലിയന്‍ അധികൃതര്‍.
(വീക്ഷണം വാരാന്തപ്പതിപ്പ്‌)

No comments: