
നേരത്തെ ഉന്നയിച്ച ആശങ്കകള്‍ പലതും പരിഹരിച്ചു കൊണ്ടുള്ള കരാറിണ്റ്റെ കരടുരൂപമാണ് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ഒപ്പിട്ടതെന്നാണ് ഇരു കൂട്ടരും പറയുന്നത്. ഇന്ത്യക്കുവേണ്ടി പ്രണബ്മുഖര്‍ജിയും അമേരിക്കക്കുവേണ്ടി കോണ്ടലീസ റൈസും ഒപ്പിട്ട രേഖകള്‍ ഇരു രാജ്യങ്ങളും ഒരേ സമയമാണ് പുറത്തുവിട്ടത്. കരാറിനേക്കുറിച്ച് പുറത്തുവിട്ട രേഖകളിലെ ചിലകാര്യങ്ങളില്‍ വ്യക്തതയില്ലാത്തതതും ഇതേപറ്റി ചര്‍ച്ച ചെയ്യാമെന്നു സമ്മതിച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സ്വീകരിച്ച നിഷേധാത്മക നിലപാടുമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത് അമേരിക്ക നല്‍കുന്ന ഇന്ധനം സംസ്കരിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല എന്നതായിരുന്ന 2005 ജൂലൈ 18 ന് ഒപ്പിട്ട ധാരണയില്‍ പ്രത്യേകം എടുത്തു കാണിക്കപ്പെട്ടത്. കൂടാതെ വിരലിലെണ്ണാവുന്ന വ്യവസ്ഥകളെ ഇരുകൂട്ടരും അന്ന് പുറത്തുവിടുകയും ചെയ്തുള്ളൂ. ആണവകരാറിനെ ചുറ്റിപ്പറ്റി വിവാദം പടര്‍ന്നുപിടിക്കാന്‍ കാരണമായയത് ഈ ദുരൂഹതയാണ്. എന്നാല്‍ പുതിയ ധാരണ പ്രകാരം ഉപയോഗിച്ചു കഴിഞ്ഞ ഇന്ധനം പുനസംസ്കരണത്തിന് ഉപയോഗിക്കാന്‍ ഇന്ത്യക്ക് അനുവാദം നല്‍കുന്നു. പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് കരാറിലെ വ്യവസ്തകള്‍, അതു ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ സൈനികേതര ആണവ ആവശ്യങ്ങള്‍ക്കുമാത്രമാണ് അമേരിക്ക സഹായിക്കുകയെന്നും സൈനിക ആവശ്യങ്ങള്‍ക്ക് ഇന്ത്യ മുതിര്‍ന്നാല്‍ കരാര്‍ ഉപേക്ഷിക്കുമെന്നുമായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ആവ്യവസ്ഥയില്‍ നിന്നും അമേരിക്ക പിന്‍മാറിയെന്നാണ് മന്‍മോഹന്‍സിംഗും യുപിഎ സര്‍ക്കാരും വ്യക്തമാക്കിയത്. അതില്‍ അവ്യക്തയുണ്ടെന്നും ഇന്ത്യയുടെ ഭാവി ആണവ പരിപാടികളെ തടയിടാനുള്ള വ്യവസ്തകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. ഒരുവര്‍ഷത്തെ സമയം നല്‍കി കരാറില്‍ നിന്നു പിന്‍മാറാന്‍ ഇരു കൂട്ടര്‍ക്കും അവകാശമുണ്ട്. നാല്‍പതുവര്‍ഷത്തേക്കാണ് കരാര്‍ വിഭാവനം ചെയ്തിരിക്കുന്നത് ആവശ്യമെങ്കില്‍ ഇത് പത്തുവര്‍ഷം കൂടി നീട്ടുകയുമാവാം.
2006 ഡിസംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ ഹെണ്റ്റി ഹൈഡ് ആക്ടിലെ വ്യവസ്ത പ്രത്യക്ഷമായല്ലെങ്കിലും ഇന്ത്യയുടെ സൈനിക ആണവ പരീക്ഷണങ്ങള്‍ക്ക് വിലക്കു കല്‍പ്പിക്കുന്നതാണെന്നാണ് പ്രധാന ആരോപണം. കരാര്‍ നിര്‍ത്തലാക്കിയാല്‍, 'ഹൈഡ് ആക്്ട്' അനുസരിച്ച്, പ്രതിസന്ധി മറികടക്കാന്‍ അമേരിക്കക്ക് ഇന്ത്യയെ സഹായിക്കേണ്ടതില്ല. പോരാത്തതിന് ഇന്ധനങ്ങള്‍ നല്‍കുന്ന മറ്റ് രാഷ്ട്രസമൂഹങ്ങളുമായി ചേര്‍ന്ന് ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. അമേരിക്കയുടെ നയങ്ങളുമായി ഇന്ത്യ യോജിക്കുന്നുണ്ടെന്ന പ്രസിഡണ്റ്റ് എല്ലാ വര്‍ഷവും നല്‍കുന്ന റിപ്പോര്‍ട്ടുകൂടെ പരിഗണിച്ചേ കോണ്‍ഗ്രസ് കരാര്‍ പുതുക്കുകയൂള്ളു. ആണവകരാറില്‍,വാര്‍ഷിക റിപ്പോര്‍ട്ടിണ്റ്റെ ആവശ്യകതയില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അമേരിക്കന്‍ ഭരണഘടനയനുസരിച്ച്,പ്രസിഡണ്റ്റിന് വാര്‍ഷിക റിപ്പോര്‍ട് നല്‍കേണ്ട കടമയുണ്ടുതാനും. അമേരിക്ക മുന്നോട്ടുവെക്കുന്ന വ്യവസ്ഥകളും ഭരണഘടനയും അനുസരിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പറയുന്നത് പകുതിയിലധികവും അംഗീകരിക്കാന്‍ പറ്റില്ല എന്നതാണ് സത്യം.
2005 ല്‍ തന്നെ മന്‍മോഹന്‍സിംഗും അദ്ദേഹത്തിണ്റ്റെ കൂടെയുണ്ടായിരുന്ന വിദഗ്ദര്‍ക്കും കരാറിണ്റ്റെ കരടിനെ പറ്റി പൂര്‍ണ്ണമായ രൂപം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതിനു പുറമെ ഇരുരാജ്യങ്ങളും അതീവരഹസ്യസ്വഭാവത്തിലായിരുന്നു ഇത് കൈകാര്യം ചെയ്തിരുന്നതും. തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ സംഘത്തിനു മുന്നില്‍ കരാറിലെ വ്യവസ്ഥകള്‍ സമര്‍പ്പിക്കണമെന്നും പഠന വിധേയമാക്കണമെന്നുമുള്ള ശാസ്ത്ര സാങ്കേതിക ബൌദ്ധിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യവും പ്രധാനമന്ത്രി അന്ന് നിരാകരിച്ചത് പ്രതിഷേധത്തിന് വക നല്‍കിയിരുന്നു. 123 കരാറിനെ ചുറ്റിപ്പറ്റി നിന്നിരുന്ന ദൂരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്നു മാത്രമല്ല അത് കൂടുതല്‍ സങ്കീര്‍ണ്ണമാവുകയുമാണ് എന്നാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ഇടതുപക്ഷവും ബി ജെ പിയും ഇതര കക്ഷികളും മുന്നോട്ടുവച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയെന്ന സാമാന്യ മര്യാദ പോലും പ്രധാനമന്ത്രി കാണിച്ചില്ല എന്നതും എടുത്തുപറയേണ്ടതാണ്.
അമേരിക്കയുടെ സമീപകാല ചെയ്തികള്‍ വച്ചു നോക്കുമ്പോള്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് പറയുന്ന കരാര്‍ ഒപ്പിടുണമെങ്കില്‍ അത് അത്ര തുറന്ന മനസ്സോടെയായിരിക്കില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. സാമ്പത്തികവും രാഷ്ട്രീയവുമായി ഇന്ത്യക്ക് ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചു വരുന്ന പ്രാധാന്യവും അമേരിക്കക്ക് ഏഷ്യയില്‍ നഷ്ടപ്പെടുന്ന ബഹുമാനവും ഇത്തരമൊരു കരാറിനെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയെ നിര്‍ബന്ധത്തിലാക്കി എന്നു പറയുന്നതാവും ശരി. സെപ്തംബര്‍ 11 സംഭവത്തിനുശേഷം ഏഷ്യയോട് പ്രത്യേകിച്ചും മുസ്ളീം രാഷ്ട്രങ്ങളോട് അമേരിക്ക സ്വീകരിച്ച നയം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്ത്. ഇറാഖ് യുദ്ധവും സദ്ദാമിണ്റ്റെയും അനുകൂലികളുടെയും വധവും അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളുടെ മേല്‍ അനുകമ്പ ചൊരിയുന്നതായിരുന്നു. അതേ സമയം അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായിരുന്ന പാകിസ്താനിലെ അരക്ഷിതാവസ്തയും ഇന്ത്യയോട് കൂടുതല്‍ അടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. ഏഷ്യയിലെ വന്‍ശക്തിയായി വളര്‍ന്നുവരുന്ന ചൈനയോട് പാകിസ്താന്‍ പുലര്‍ത്തുന്ന അടുപ്പവും അമേരിക്കക്ക് തലവേദനാകുന്നുണ്ട്. താലിബാന്‍ ഭീകരര്‍ക്ക് പാകിസ്താന്‍ അഭയം നല്‍കുന്നതും അമേരിക്കയെ ചൊടിപ്പിച്ചുവെന്നു വേണം കരുതാന്‍.
സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ ചേരിചേരാപ്രസ്ഥാനവുമായി മുന്നിട്ടിറങ്ങി ലോകരാജ്യങ്ങളുടെ ഇടയില്‍ സല്‍പേര് സമ്പാദിച്ച ഇന്ത്യയോട് കൂട്ടുകൂടുന്നത് എന്തുകൊണ്ടും അമേരിക്കക്ക് ഗുണം ചെയ്യും. ഇങ്ങനെ ഏഷ്യയില്‍ നഷ്ടമാകുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിണ്റ്റെ ഫലമായാണ് ഇന്ത്യയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് എന്നു പറയാം. ഈ അടിസ്ഥാനത്തില്‍ വേണം അമേരിക്കന്‍ ആണവ വാഹിനിയായ നിമിറ്റ്സും ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടുന്ന അടുത്തമാസത്തെ സംയുക്ത സൈനികാഭ്യാസത്തേയും കാണേണ്ടത്.
ആണവസാങ്കേതിക രംഗത്ത് സ്വന്തമായി വ്യക്തിത്വം സ്ഥാപിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യവും അമേരിക്കക്ക് അനുകൂലമായിരുന്നു. നമ്മള്‍ തോറിയവും പ്ളൂട്ടോണിയവുമൊക്കെ വാങ്ങിയിരുന്ന രാജ്യങ്ങള്‍ 1974ലെയും 1998 ലെയും ഇന്ത്യയുടെ ആണവ പരീക്ഷണങ്ങളെതുടര്‍ന്ന് ഉപരോധമേര്‍പ്പെടുത്തുകയോ ഭാഗികമായി പിന്‍മാറുകയോചെയ്തു. ഈയവസരം മുതലെടുത്താണ് അമേരിക്ക ഇന്ത്യയുമായുള്ള ആണവകരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ ഒരു ആണവ ശക്തിയായി വളര്‍ന്നു വരുന്നത് അമേരിക്കക്കുമാത്രമല്ല മറ്റു ആണവശക്തികള്‍ക്കും താല്‍പ്പര്യമില്ല എന്നത് വസ്തുതയാണ്. ആണവനിര്‍വ്യാപനകരാറിണ്റ്റെ പേരില്‍ ഇന്ത്യയെ ആണവ പരിപാടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇവരൊക്കെ പല തവണ ശ്രമിച്ചതുമാണ്. അതില്‍ വഴങ്ങാത്തതിനാല്‍ ഇന്ത്യയുമായി സഹകരിക്കേണ്ടതില്ലെന്ന് ആസ്ത്രേലിയയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആസ്ട്രേലിയയുടെ ഇപ്പോഴുണ്ടായ മനം മാറ്റവും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓസ്ട്രേലിയന്‍ മന്ത്രിസഭായോഗം ഇന്ത്യക്ക് യുറേനിയം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ കരാര്‍ റദ്ദാക്കുമെന്ന വ്യവസ്ഥ പ്രകാരമായിരിക്കും ഇന്ധനം നല്‍കുക. യുറേനിയം സമാധാന ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂ എന്ന കാര്യം പരിശോധിക്കാന്‍ ഓസ്ട്രേലിയന്‍ നിരീക്ഷകര്‍ക്ക് അധികാരം നല്‍കുന്ന തരത്തിലായിരിക്കും കരാറെന്നും അവര്‍ വ്യക്തമാക്കി. ആണവ മേഖലയില്‍ ഇന്ത്യ ഒരു ഉപഭോക്തൃരാജ്യം മാത്രമായിക്കാണാനാണ് മറ്റുള്ളവരുടെ താല്‍പര്യം.
ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കയുമായുണ്ടാക്കുന്ന ആണവ കരാര്‍ വളരെ സൂക്ഷമതയുള്ളതായിരിക്കണമെന്നാണ് നയതന്ത്രവിദഗ്ദരും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നത്. പക്ഷേ കരാറിനേക്കുറിച്ച് പഠിക്കാനോ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനോ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരുന്നു അമേരിക്കയുടെ നീക്കം. കരടുരൂപത്തിലെ വ്യവസ്തകളില്‍ ചിലതുമാത്രമായിരുന്നു ആദ്യം പുറത്തുവിട്ടത്. ഇത്രയും ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈഡ് ആക്ടിണ്റ്റെ വിവിധവശങ്ങളെക്കുറിച്ചും ആണവ കരാറിനെക്കുറിച്ചും ഇടതു പക്ഷ കക്ഷികളും ഇതര കക്ഷികളും ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കുക പ്രധാനമന്ത്രിയുടെ കടമയാണ്. ചര്‍ച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്തതല്ലാതെ കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്കും ഇതുവരെ കഴിഞ്ഞില്ല. പാര്‍ലമെണ്റ്റിണ്റ്റെ ഇരുസഭകളും ഇതേ തുടര്‍ന്ന് പലതവണ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു.
യുപിഎസര്‍ക്കാരും അവര്‍ക്കു പിന്തുണ നല്‍കുന്ന ഇടതു പക്ഷവും കനത്ത ഏറ്റുമുട്ടലിണ്റ്റെ പാതയിലാണിപ്പോള്‍. ആണവകരാറിനെ എതിര്‍ത്ത ഇടതുപക്ഷത്തോട് വേണമെങ്കില്‍ പിന്തുണപിന്‍വലിച്ചോളൂ എന്ന മറുപടിയാണ് മന്‍മോഹന്‍ സിംഗ് നല്‍കിയത്. കരാറിനെ എതിര്‍ക്കുന്നവരാണ് സഭയില്‍ ഭൂരിപക്ഷവും എന്ന കടുത്ത ഭാഷയിലുള്ള മറുപടി സി പി എം ജനറല്‍ സെക്രട്ടറി കാരാട്ടും നല്‍കി. ഭൂരിപക്ഷം പിന്തുണക്കാത്ത രാജ്യസുരക്ഷയെ തന്നെ ബാധിക്കുമെന്ന് ആരോപണമുയര്‍ന്ന കരാറിനു നേരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടിനല്‍കാതെ നിഷേധസ്വഭവത്തില്‍ പ്രതികരിക്കുന്ന പ്രധാനമന്ത്രിയുടെ നയം ബീഭത്സവും പ്രതിഷേധാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണമാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. മന്‍മോഹന്‍സിംഗ് തന്നെ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ഉദാരവര്‍ക്കരണനയങ്ങള്‍ക്ക് പിന്നീട് സ്വീകാര്യത ലഭിച്ചതു പോലെ ആണവകരാറും കാലക്രമേണ അംഗീകരിച്ചോളും എന്ന അദ്ദേഹത്തിണ്റ്റെ നിലപാട് ജനാധിപത്യ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല.
............................................................................................. (പുഴ. കോം)
3 comments:
മന്‍മോഹന്‍സിംഗ് തന്നെ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ഉദാരവര്‍ക്കരണനയങ്ങള്‍ക്ക് പിന്നീട് സ്വീകാര്യത ലഭിച്ചതു പോലെ ആണവകരാറും കാലക്രമേണ അംഗീകരിച്ചോളും എന്ന അദ്ദേഹത്തിണ്റ്റെ നിലപാട് ജനാധിപത്യ മര്യാദകള്‍ക്ക് ചേര്‍ന്നതല്ല.
അധികമാരോടും ചര്‍ച്ചചെയ്യാതെ എന്ന പരാമര്‍ശം ഒന്നാമത്തെ തെറ്റ്. ഇതെക്കുറിര്‍ച്ച് ഇടതു അനുഭാവമുള്ള ശാസ്ത്രജ്ഞരടക്കമുള്ളവരോട് ചര്‍ച്ചനടന്നിട്ടുണ്ട്, ഒന്നിലധികം തവണ.
പരസ്പരവിരുദ്ധമായ അഭിപ്രായം പുറത്തുവന്നു എന്നതും തെറ്റ്. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിമാത്രമാണ് വിരുദ്ധം എന്നു പറയാവുന്ന അഭിപ്രായപ്രകടനം നടത്തിയത്.
മന്‍മോഹന്‍സിംഗ് കരാറില്‍ ഉറച്ചുനില്‍ക്കുന്നതിനുകാരണം അദ്ദേഹത്തിന് ഈ കരാറിന്റെ ഫലമായി ഊര്‍ജ്ജോത്പ്പദനരംഗത്തും അതുവഴി വ്യാവസായിക രംഗത്തും ഉണ്ടാകാവുന്ന വളര്‍ച്ചയേക്കുറിച്ച് ബോധമുള്ളതുകൊണ്ടാണ്.
ഭരണകക്ഷിക്കുമാത്രമായി ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റില്‍ അംഗങ്ങളുടെ വേതനം കൂട്ടൂന്നതൊഴിച്ചുള്ള ഒരു തീരുമാനത്തിലും ഭൂരിപക്ഷം കിട്ടില്ല എന്നത് ഒരു നഗ്ന യാഥാര്‍ത്ഥ്യമല്ലേ(മറ്റുകക്ഷികള്‍ പിന്തുണക്കാതെ).
ജോജൂ...
2005 ജൂലൈ 18 ന് ആണവകരാറുമായി ബന്ധപ്പെട്ട ധാരണയില്‍ ഒപ്പുവച്ചതിനു മുമ്പും ശേഷവും ഇന്ത്യയില്‍ മന്‍മോഹന്‍ സിംഗിനു പോലും അതിനേക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു. രഹസ്യസ്വഭാവമുള്ളതായിരുന്നു എന്ന് അന്നത്തെ പത്രങ്ങള്‍ സാക്ഷി..... ആണവ കരാറിനെ ഭയക്കാന്‍ ഒന്നാമത്തെ കാര്യം അതാണ്. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്തില്‍ കാണിക്കേണ്ട സുതാര്യത പ്രധാനമന്ത്രി പോലും പാലിച്ചില്ല... ഇന്ത്യയിലെ അമേരിക്കന് സ്ഥാനപതി അമേരിക്കയുടെ സര്‍ക്കാര്‍ പ്രതിനിധിയാണ് അദ്ദേഹം പറഞ്ഞാലും അത് സര്‍ക്കാരിന്റെ അഭിപ്രായമായി കണക്കാക്കും.... ആശങ്കയുണ്ടെന്നതിന് തെളിവാണല്ലോ ഹൈഡ് ആക്ടിനെപ്പറ്റി പഠിക്കാന്‍ ഒരു കമ്മറ്റിയെ വച്ചതു തന്നെ.....
ആണവകരാര്‍ പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കരാര്‍ അതും അമേരിക്കയുമായി .... തയ്യ്‌ാറാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്... സ്വാതന്ത്ര്യം കിട്ടിയിട്ട് 60 വര്‍ഷമല്ലേ ആയുള്ളൂ.... പേടി മാറിയിട്ടില്ല നമുക്ക്.... അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്.......... ഈ പട്ടികയില്‍ ഇന്ത്യയും പെട്ടാല്‍..... കാരണം പ്രത്യേകിച്ചൊന്നും വേണ്ടാ എന്ന് കാലം തെളിയിച്ചതല്ലേ...
Post a Comment