Monday, October 06, 2008

വെബ്‌ 2.0 : ഇന്റര്‍നെറ്റിനെ വിശ്വസിക്കാമോ?



മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌

20 comments:

B.S BIMInith.. said...

വ്യക്തവും വിശ്വാസ്യയോഗ്യവുമായ എഡിറ്റോറിയല്‍ സംവിധാനമുള്ള എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പോലുള്ളവയെ ബഹുദൂരം പിന്നിലാക്കി ആര്‍ക്കും എഡിറ്റുചെയ്യുകയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്ന വിക്കിപ്പീഡിയ ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന ആദ്യ പത്തെണ്ണത്തില്‍ സ്ഥാനം പിടിച്ചതു തന്നെ മാധ്യമ സാഹചര്യങ്ങളോട്‌ പൊതു സമൂഹത്തിനുവന്ന മാറ്റങ്ങളേയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ആര്‍ക്കും എന്തും എഴുതി പബ്ലിഷ്‌ ചെയ്യാമെന്നതും എഴുതിയത്‌ തിരുത്തിയെഴുതാമെന്നതുമാണ്‌ വിക്കിപ്പീഡിയയുടെ പ്രത്യേകത. വിക്കിപ്പീഡിയയെ ഒരിക്കലും ഒരു ഉല്‌പന്നമായി(product) കാണാനാവില്ല, വിക്കിയിലെ വിവര ശേഖരണം തുടര്‍ച്ചയായി നടക്കുന്ന ഒരു പ്രക്രിയ (process) യാണ്‌. പലരാലും എഡിറ്റ്‌ ചെയ്യപ്പെടുന്നതുകൊണ്ട്‌ അവ അരിച്ചെടുത്ത ശുദ്ധമായ ഉള്ളടക്കമാണ്‌ എന്നാണ്‌ വിക്കിപ്പീഡിയ വക്താക്കളും അവരെ പിന്തുണക്കുന്ന ഓപ്പണ്‍സോഴ്‌സ്‌ പ്രസ്ഥാനവും അവകാശപ്പെടുന്നത്‌. പക്ഷേ വിശ്വാസ്യ യോഗ്യമല്ലാത്ത, വ്യക്തമായ സോഴ്‌സ്‌ ഇല്ലാതെ, പലരാലും എഴുതിക്കൂട്ടിയതും ഏതു നിമിഷവും മാറ്റപ്പെടാവുന്നതുമായ വിവര ശേഖരത്തെ എങ്ങനെ വിശ്വസിക്കാനാകും? അതുകൊണ്ടുതന്നെ വിക്കിപ്പീഡിയയിലെ വിവരശേഖരണം വിശ്വസനീയമല്ല എന്ന വാദഗതിയോട്‌ യോജിക്കേണ്ടിവരും.

ഷാജൂന്‍ said...

ഗൗരവത്തോടെ വിഷയമവതിപ്പിച്ചു. നന്നായി. ഇനിയും കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടായിരുന്നു.

Appu Adyakshari said...

നന്ദി ബിമിത്, ഈ വിവരങ്ങള്‍ ഇവിടെ പങ്കുവച്ചതിന്.

തറവാടി said...

ബ്ലോഗിലുള്ള മിക്കവരും വിക്കിയെപ്പോലുള്ള വെബ്.2 പ്രസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി ആധികാരികമായെടുത്ത് വാചക കസര്‍ത്ത് കാണിക്കുമ്പോള്‍ ഒരു റഫറന്‍സ് എന്ന തലത്തിലല്ലാതെ ആധികാരികമായി ഇത്തരം മാധമങ്ങളെ ചുരുങ്ങിയത് ഞാന്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞതിന് പ്രമുഖരെന്ന് സ്വയം അവകാശപ്പെടുന്ന പല ബ്ലോഗേര്‍സും എന്നെ ഓര്‍ത്ത് പരിതപിച്ചിട്ടുണ്ട്.

ഒരു ബ്ലോഗര്‍ പറഞ്ഞത് ഞാന്‍ വിക്കിയില്‍ എത്ര ലെഖനങ്ങള്‍ എഴുതിയീട്ടൂണ്ട് എന്നിട്ട് മതി ഇത്തരം വിമര്‍ശനം എന്നാണ്.വെറുതെ ഒരാള്‍ക്ക് എഡിറ്റ് ചെയ്യാനാവില്ലെന്നും മറ്റും പറഞ്ഞ് വാചകകസര്‍ത്ത് കാട്ടുന്നത് കണ്ട് സ്വയം ചിരിച്ചതല്ലാതെ സ്ഥാപിക്കാനൊന്നും പോയില്ല.

ഈ മാധമത്തിന്‍‌റ്റെ പ്രസക്തി തള്ളിക്കളയാവുന്നതല്ല പൊതുജനങ്ങളുടെ പങ്കാളിത്തം പ്രാദേശികമായ അറിവുകള്‍ ശേഖരിക്കപ്പെടുന്നതിനു വലിയ സഹായം തന്നെയാണ് സം‌ശയമില്ല. സിറ്റിസണ്‍ ജേര്‍ണലിസത്തിനും മറ്റും ഇതു തരുന്ന സേവനം കുറച്ചൊന്നുമല്ല. ആധികാരികമായി ഈ മധ്യമത്തെ കാണുവാനാകുന്ന ഒരു അവസ്ഥ വിദൂരം തന്നെയാണ്.


നല്ല ലേഖനം

വി. കെ ആദര്‍ശ് said...

എന്റെ ഒരു കൂട്ടുകാരന്‍ വിളിച്ചുപറഞ്ഞു ഇങ്ങനെ ഒരു ലേഖനം മാതൃഭൂമിയില്‍ താങ്കള്‍ എഴുതിയിട്ടുണ്ടന്ന്, ആവേശത്തോടേ ഞാന്‍ താങ്കളുടെ ബ്ലോഗിലെത്തി. മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ല, നിരാശ അധികം നീണ്ടുനിന്നില്ല എന്നു പറയാം, ഒര്‍ക്കുട്ടില്‍ നിന്നു വായിച്ചു. എന്തു പറ്റി,ഒര്‍ക്കുട്ടില്‍ ഇടാം ബ്ലോഗില്‍ ഇട്ടൂടാ എന്നാണോ അതൊ മാതൃഭൂമി വാരിക തേടിപ്പിടിച്ചു വായിക്കട്ടേ എന്ന് കരുതിയോ. വീക്കിലി എത്താത്തിടത്തും താങ്കളുടെ ആശയങ്ങള്‍ എത്തേണ്ടേ

വി. കെ ആദര്‍ശ് said...

വിശദമായ മറുപടി തീര്‍ച്ചയായും ഇടാം. വിക്കിപീഡിയ യുടെ വിശ്വാസ്യത തീരുമാനിക്കാന്‍ സാങ്കേതികവും അല്ലാത്തതുമായ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാം, പക്ഷെ ഇതേ പ്രശ്നങ്ങള്‍ തന്നെ മലയാളത്തിലെ വാരികകളെയും ബാധിക്കുന്നില്ലെ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടക്കം ചില പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്, അപ്പോഴൊന്നും എഡിറ്ററുടെ കത്രിക എനിക്ക് മേല്‍ വീണിട്ടില്ല. ശാസ്ത്ര സാങ്കേതിക വിഷയം ആയതു കൊണ്ടാകാം എന്നു സമാധാനിക്കുന്നു. പക്ഷെ ഇതേ വിവരം ഞാന്‍ ബ്ലോഗില്‍ ഇടുമ്പോള്‍ കമന്റ് വഴിയും ഇ മെയില്‍ മുഖേനയും അനവധി പ്രതീകരണങ്ങള്‍ എനിക്ക് ലഭിക്കുന്നുണ്ട്. ഇതു തന്നെയാണ് ഞാന്‍ കാണുന്ന പെട്ടെന്നുള്ള പ്രത്യേകത. അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും രണ്ടാഴ്ച മുന്‍പെങ്കിലും ബ്ലോഗിലിട്ടാല്‍, അങ്ങനെ ലഭിക്കുന്ന കമന്റുകള്‍ കടലാസ് പ്രസിദ്ധീകരണത്തെപ്പോലും ക്വാളിറ്റിവല്‍ക്കരിക്കും എന്നു പറയാം.
പിന്നെ വിക്കിപീഡിയയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാം അതിനര്‍ത്ഥം എന്‍സൈക്ലോപീഡിയ യില്‍ തെറ്റില്ല എന്നല്ലല്ലോ. മലയാളത്തില്‍ ഇറങ്ങിയ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക തെറ്റിന്റെ കൂമ്പാരമായിരുന്നു, അത് പിന്നീട് കോടതിയില്‍ വരെയെത്തി.
എന്തിന് മാതൃഭൂമി, ദി ഹിന്ദു ദിനപത്രങ്ങള്‍ ചോവ്വാ ദോഷം, റീഡേഴ്സ് എഡിറ്റര്‍ എന്നിവ ഒക്കെ കൊണ്ട് വരുന്നത് വെബ് 2.ഒ പകര്‍ന്നു തരുന്ന വിശ്വാസവും നേട്ടവും ആയി കാണാനാണ് എനിക്കിഷ്ടം.

പിന്നെ ബ്ലോഗില്‍ ചവര്‍ എഴുത്ത്/അശ്ലീലം കാണാനുള്ള സാധ്യത കൂടുതലാണ്. ന്യൂസ് സ്റ്റാന്‍ഡില്‍ ക്രൈമും ഫയറും മറ്റ് ഇക്കിളി മാസികയും വച്ചിരിക്കുന്ന തട്ടില്‍ തന്നെയല്ലേ മാതൃഭൂമിയും ഭാഷാപോഷിണിയും, സമകാലിക മലയാളവും ഒക്കെ നിരത്തി വചിരിക്കുന്നത്. വായിക്കുന്ന ആള്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് കൊള്ളട്ടെ, താങ്കള്‍ പറയുന്നതു പോലെ തെറ്റുള്ള സൈബര്‍ ഇടങ്ങളില്‍ ആളു കൂടുന്നെങ്കില്‍ അതു താത്കാലികം മാത്രമാകാനാണ് സാധ്യത, അതാണ് ചരിത്രവും. വിക്കിപ്പീഡിയ യ്ക്ക് ഗുണമില്ല എന്നാക്ഷേപവുമായി ലാറി സേഞ്ചര്‍ സിറ്റിസെന്‍ഡിയം തുടങ്ങിയല്ലോ, ഗൂഗിള്‍ ക്നോള്‍ ഉം തുടങ്ങി വച്ചു, ഇതു വരെ കാര്യമായ ചലനം ഇതു രണ്ടും ഉണ്ടാക്കിയിട്ടില്ല എന്നു മാത്രമല്ല ഈ കാലയളവിനിടെ വിക്കിപീഡിയ യുടെ ഗുണനിലവാരയളവായ പേജ് ഡെപ്ത് വര്‍ധിച്ചിട്ടുമുണ്ട്. ഞാന്‍ വിക്കിപീഡിയയ്ക്ക് വക്കാലത്ത് പിടിക്കുകയല്ല പക്ഷെ കേവലം എട്ടു വര്‍ഷം കോണ്ടുണ്ടായ വിക്കിപീഡിയയെ 100 ലേറെ വര്‍ഷം പഴക്കമുള്ള എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുമായി താരതമ്യപ്പെടുത്തുന്നത് ഇപ്പൊള്‍ തിടുക്കത്തില്‍ വേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ, ഈ രീതി തുടരുകയാണങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം വിക്കിപീഡിയ ചരിത്രമെഴുതും. മറ്റ് പലരും വിക്കിപീഡിയയുടെ യോ സമാന സംരഭകരുടെയോ വഴി പിന്തുടരുകയും ചെയ്യും.-------------------
വിശദമായ മറുപടി കുറച്ചു ദിവസത്തിനകം ഇവിടെ ഇടാം.

മാന്മിഴി.... said...

വളരെ നല്ല ലേഖനം..നന്ദി..

B.S BIMInith.. said...

വെബ്‌ 2.0, ഇന്റര്‍നെറ്റിനെ വിശ്വസിക്കാമോ?- മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ.

Anonymous said...

വി കെ ആദര്‍ശ്‌ എന്തുപറഞ്ഞാലും വിക്കിപ്പീഡിയയുടെ ഡെപ്‌ത്‌ വര്‍ദ്ധിച്ചതുകൊണ്ടോ കൂടുതല്‍ പേര്‍ വായിച്ചതുകൊണ്ടോ പങ്കെടുത്തതുകൊണ്ടോ അത്‌ വിശ്വാസ്യ യോഗ്യമാകണമെന്നുണ്ടോ? വെറുതെ ആര്‍ഗ്യുമെന്റിന്‌ വേണ്ടി എന്തെങ്കിലുമൊക്കെ പറയരുത്‌. വിക്കിപ്പീഡിയയെ കണ്ണും ചിമ്മി വിശ്വസിച്ച ഒരു മലയാളം ടീവി ചാനലുകാരുടെ കഥ അറിയില്ലേ. കവി കടമ്മനിട്ടയെ പറ്റി എന്തൊക്കെ വൃത്തികേടാണ്‌ പറഞ്ഞുവെച്ചത്‌. ബ്ലോഗുകളെ പക്ഷേ ആരും മുഖവിലക്കെടുക്കാറില്ല എന്നതുകൊണ്ട്‌ അവക്ക്‌ പ്രശ്‌നമില്ല. എന്നാല്‍ വിക്കിയെ എല്ലാരും വിശ്വസനീയ സോഴ്‌സായാണ്‌ കണ്ടുവച്ചിരിക്കുന്നത്‌.

Anonymous said...

agree that there is a question of authenticity in net. though i keep clicking wiki URLs many a times a day, I find myself cross-verifying the info from some other source -- i generally search a lot on medical symptoms and problems these days, and always would like to get the answers from pubmed or so. i guess, there will be a resistance from the thinking lot internally, however, masses as such, will fall into the trap, as always.

liked the tone and language, and the way you have eluded the argot.

Anonymous said...

Biminith, try to bring out some of the advantages of google search.I am Sure it Wont be tht much easy like criticizing it.For tht u need to use it continuously.Jz collecting some data [not even processed data] frm net wont help u at that time.ok.If ur attepmt was jz an expression to ensure ur presence in the field,sorry jz leave my comments as it is.Anyway i cannot help u to correct in all the aspects what u have mentioned there,including blogs and interactive sites like orkut.In both part u r active , i mean criticizing and participating.So u r criticizing and questioning ur own activities?.

Anonymous said...

Mathrubhumi article vayichu...good...congrats...keept it up...cheers!!!!!!!!!!

Anonymous said...

article വളരെ നന്നായിരുന്നു കേട്ടോ.,

murmur........,,,,, said...

കൊള്ളാലോ മാഷെ., ഇവിടേക്ക്‌ വരാന്‍ സമയം കിട്ടിയില്ല അതാണ്., comment എഴുതാതെ ഇരുന്നത്.,

പിന്നെ അഭിപ്രായം സത്യമാണ്., ആര്‍ട്ടിക്കിള്‍ വളരെ നന്നായിരുന്നു.,

Anonymous said...

Let me point out some facts, Many of my friends pursuing their Ph.D,have more than 2 articles in international journals.U might not be knowing the difficulties related to the acceptance of their work in an international journal having a better impact factor.For tht ur work must be innovative and shoudnt have been published anywhere b4.Many interactive websites are there to ensure the significance of ur work and it is working for them.Its all abt ur attitude and ur interest to access ,which website and which blogs,whether to believe it or not, and is personal also.Why I am telling these things is,ur ground realities must consider these facts too,instead [or inspite,tht too ur choice] of raw data's.You can't get "INFORMATION' simply by using a search engine,and the immediate results.
Biminith i think you r suspecting the believability of DATA not information.For tht u cant blame the algorithm using 4 searching.

Anonymous said...

As a journalist if u really want to explore in this field ,i mean,technical aspects, try to find out the bottlenecks in the Research facilities in India.I am Sure, it will be challenging and Informative.

Anonymous said...

sunilkumar parayunnathilum kaaryamundallo biminithe..

Anonymous said...

Hai Biminith. I have gone through ur article published in Mathrubhumi. Excellent one. Our friend Ms. Athira Balakrishnan had sent it to me. Expecting more good articles from you... My congratulations..

B.S BIMInith.. said...

ഇന്റര്‍നെറ്റില്‍ ആധികാരികമായ വിവരങ്ങള്‍ തേടുന്ന വെബ്‌ സൈറ്റുകളുടെയും വാര്‍ത്താ പോര്‍ട്ടലുകളുടേയും വിശ്വാസ്യതയാണ്‌ ഈ ലേഖനത്തിലെ പ്രതിപാദ്യ വിഷയം. അല്ലാതെ കമന്റ്‌ ഇട്ട പലരും പറഞ്ഞപോലെ ഞാന്‍ ഗൂഗിളിനെ തള്ളിപ്പറഞ്ഞതല്ല. അത്ര പെട്ടെന്ന്‌ തള്ളിക്കളയാനും കഴിയില്ല. ആര്‍ക്കും എപ്പോഴും മാറ്റിയെഴുതാവുന്ന വിക്കിപ്പീഡിയയിലെ വിവരങ്ങള്‍ അതേപടി വിശ്വസിക്കാന്‍ കൊള്ളുമോ എന്നതാണ്‌ ചോദ്യം. വിക്കിപ്പീഡിയ അതുപോലെ പകര്‍ത്തിയെടുത്ത്‌ മലയാളത്തിലെ ഒരു വാര്‍ത്താ പരിപാടിയില്‍ സംഭവിച്ച അബദ്ധം ഉദാഹരണം. ജനപ്രിയമായവ ആദ്യം ലിസ്റ്റ്‌ ചെയ്യുന്ന ഗൂഗിളിന്റെ രീതി വാര്‍ത്ത/ആധികാരികയുടെ കാര്യത്തില്‍ വിജയമല്ല എന്നാണ്‌ പറഞ്ഞത്‌. നെറ്റിലെ കാക്കത്തൊള്ളായിരം വിവരങ്ങള്‍ ആധികാരികമാണോ എന്ന്‌ അറിയാന്‍ ഗൂഗിളിനെന്നല്ല ആര്‍ക്കും കഴിയുകയുമില്ല. അല്ലാതെ ഗൂഗിള്‍ സര്‍ച്ച്‌ ലോകത്തെ മഹാമോശമായ സെര്‍ച്ച്‌ എന്‍ജിന്‍ എന്നല്ല. ഗൂഗിളിനെ വെല്ലുന്ന ഒരു സെര്‍ച്ച്‌ എന്‍ജിന്‍ നിലവിലില്ല എന്ന്‌ ഉറച്ച വിശ്വാസവും എനിക്കുണ്ട്‌.
പിന്നെ വി കെ ആദര്‍ശ്‌ പറഞ്ഞപോലെ പ്രിന്റ്‌ മീഡിയ തെറ്റുകളില്ലാത്ത ഒരു മീഡിയ അല്ല. മനുഷ്യന്‍ ഇടപെടുന്ന സംഗതി ആയതുകൊണ്ട്‌ ഒറ്റ തെറ്റുമില്ലാത്ത ഒരു സംഭവവും ഈ ഭൂലോകത്തിലുണ്ടെന്നും വിശ്വസിക്കുന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നവ ബ്ലോഗിലിട്ട്‌ ശുദ്ധീകരിക്കുന്ന കാര്യവും ആദര്‍ശ്‌ പറയുന്നു. എനിക്കുതോന്നുന്നു അദ്ദേഹം ഈ ലേഖനം മുഴുവന്‍ വായിച്ചിട്ടില്ല എന്ന്‌്‌. സൈന്തിഫിക്‌്‌ അമേരിക്കന്‍ ചെയ്‌ത പരീക്ഷണത്തെക്കുറിച്ച്‌ പറയുന്ന ഭാഗം വായിക്കുക. പിന്നെ വിക്കിപ്പീഡിയ പൊതുജനങ്ങള്‍ക്ക്‌ എന്തും എഴുതാന്‍ തുറന്നുവെക്കുന്നിടത്തോളം വിക്കിപ്പീഡിയയെ വിശ്വസിക്കാന്‍ കഴിയില്ല. അങ്ങനെയാവണമെങ്കില്‍ മനുഷ്യരെല്ലാം ഒരു സുപ്രഭാതത്തില്‍ സത്യവാന്മാരും സത്‌ഗുണസമ്പന്നന്‍മാരും ആയി മാറേണ്ടിവരും.
ദയവായി തലവാചകം കണ്ട്‌ ഏതോ പിന്തിരിപ്പന്‍ ലേഖനമാണെന്ന മുന്‍വിധിയോടെ ഈ ലേഖനത്തെ സമീപിക്കരുത്‌.

Anonymous said...

I am Sunilkumar frm kottayam now@chennai.
In response to ur reply,let me explain my points.

Biminith,no one asking you to believe Wikipedia.They have given the links there.You can use that to confirm the "DATA" in a particular page,instead of believing it, as it is.For that you need to spend your time there.I think u don't knw the difference between "DATA" and "INFORMATION".What Mr.Adarsh said is correct only.You can correct your mistakes by presenting the work in an open stage like internet,provided, the support of your positive frame of mind,towards criticism.You are not mature enough to write abt the technical aspects,because you dont have tht much depth.Again you are writing tht "there is no other search engine to challenge google.Biminith,there are many search engines far better than google,for specific subjects.Tht itself indicating ur ignorance in this field.There are 1000's of fields where outstanding researches are in progress.They necessitates the frequent update of "DATA",every second.In such a rapid changing atmosphere,open sources like Wikipedia,are helpful to millions.Again,i am telling you for understanding,you wont get information until and unless you r not putting ur effort into it.
So before writing abt the colour of a box jz have a look at the 8 faces of it.Biminth,its difficult to bring in to practice "COMMON EPISTEMOLOGY" the term defined by Nithya chaithnya Yathi,with out looking the 8 faces of the same box.