Wednesday, April 08, 2009

മദനി പറഞ്ഞാല്‍ മാറുന്നതാണോ വര്‍ഗീയത




മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്‌ -

5 comments:

B.S BIMInith.. said...

1998 ഏപ്രിലിനു മുന്‍പുള്ള മദനിയെ കേരളം മറക്കണമെന്നാണ്‌ സി പി എം നേതൃത്വത്തിന്റെ തീര്‍പ്പ്‌. സാങ്കേതികമായി കുറ്റവിമുക്തനാക്കപ്പെട്ടവനായാലും ഒമ്പതുവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ പീഡനമനുഭവിച്ചാലും ദയ തോന്നേണ്ടത്‌ അബ്‌ദുള്‍ നാസര്‍ മദനി എന്ന വ്യക്തിയോട്‌ മാത്രമാണ്‌. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളില്‍ ആകൃഷ്‌ടരായി തീവ്ര വര്‍ഗ്ഗീയ പ്രസംഗങ്ങളില്‍ അഭിരമിച്ച്‌ പ്രവര്‍ത്തന രംഗത്തിറങ്ങിയ അണികളെല്ലാം ഒറ്റദിവസം കൊണ്ട്‌ മനസ്സുമാറി രാജ്യസേവകരായിയെന്ന്‌ കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌.

Ralminov റാല്‍മിനോവ് said...

പീഡീപ്പിക്കു് ഇടതുപക്ഷം പിന്തുണ നല്‍കുകയായിരുന്നെങ്കില്‍ ഈ പോസ്റ്റ് അര്‍ത്ഥവത്താകുമായിരുന്നു. എന്നാല്‍ സംഭവം നേരെ മറിച്ചായതുകൊണ്ടു്, ഇടതുമുന്നണിക്കു് കൂടുതല്‍ ജനകീയ അടിത്തറ ഉണ്ടാകുന്നതു് കൊണ്ടു് , എന്താണു് കുഴപ്പം ?
ഒരു അണ്‍കണ്ടിഷണല്‍ സപ്പോര്‍ട്ട് ആണു് പീഡീപ്പിയുടെതു്. അതില്‍ എന്തിനു് വിഷമിക്കണം .
സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവരാണു് സീപ്പീയെം മുന്നണിയും മുസ്ലിങ്ങള്‍ പൊതുവെയും. അവര്‍ ഒന്നിച്ചു് പ്രവര്‍ത്തിക്കുന്നതില്‍ അപാകത കാണേണ്ട കാര്യമുണ്ടോ ?

muralidharan said...

വായിച്ചു... വളരെ നന്നായിരിക്കുന്നു ബിമിനിത്...തികച്ചും അവസരോചിതമായ ലേഘനം....!!
ഹരിശ്രീ എന്ന മലയാളം കമ്യൂണിറ്റിയിലേക്ക് സ്വാഗതം..
http://www.orkut.co.in/Main#Community.aspx?cmm=44964114

Anonymous said...

മുസ്‌ലിംകള്‍ എവിടെയും ഇടം കണ്ടെത്തിക്കൂടാ
എന്തിനാണു സുഹൃത്തേ, ആര്‍.എസ്‌.എസിനു ഇങ്ങിനെ വളംവെച്ചുകൊടുക്കുന്നത്‌?

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതാണോ കേരളത്തിലെ ഒരു സീറ്റിലെ മുന്നണിബന്ധം? പാര്‍ലമെന്റിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ എന്തെല്ലാം ചര്‍ച്ചക്കുവരാനുണ്ട്‌. കഴിഞ്ഞ ആറുമാസത്തിനിടയില്‍ രാജ്യത്തുനടന്ന മുഖ്യസംഭവങ്ങള്‍ തന്നെ ആലോചിച്ചുനോക്കൂ....

സാമ്രാജ്യത്വത്തെ വാരിപ്പുണരാനുള്ള കോണ്‍ഗ്രസിന്റെ ആണവകരാര്‍.
അതിന്റെ പിന്നിലുള്ള ആയുധക്കച്ചവടവും മറ്റു പല സംഗതികളും മറച്ചുവെക്കാന്‍ കുറേ സംഭവങ്ങള്‍ (ബട്‌ല ഹൗസ്‌ ഏറ്റുമുട്ടല്‍ -ഏറ്റുമുട്ടല്‍ എന്ന നാടകത്തിലൂടെ ഒരു 17കാരന്റെ തലയില്‍ നിന്ന്‌ കിട്ടിയത്‌ അഞ്ച്‌ വെടിയുണ്ടകള്‍ ഏറ്റുമുട്ടലാണോ ഇത്‌?)
മുംബൈ സ്‌ഫോടനം: എന്താണവിടെ നടന്നത്‌?
സ്‌ഫോടനത്തിന്റെ കുറേ ആയുധക്കച്ചവടങ്ങള്‍..

Anonymous said...

നന്നായിരിക്കുന്നു ബിമിനിത്...തികച്ചും അവസരോചിതമായ ലേഘനം....!!