Saturday, March 07, 2009

സൈബര്‍ നാസിസം




മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

11 comments:

B.S BIMInith.. said...

യുദ്ധങ്ങള്‍ പല തരത്തിലുണ്ട്‌. സാങ്കേതിക വിദ്യയുടെ ഇ-കാലത്ത്‌ യുദ്ധക്കളം സൈബര്‍ ലോകത്ത്‌ യുദ്ധക്കളം സൈബര്‍ ലോകമാണ്‌. അവിടെ നടക്കുന്നത്‌ ഇ - ബോംബിംഗാണ്‌. സായുധ യുദ്ധത്തിന്റെ ലക്ഷ്യങ്ങളല്ല, ഇ-യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍. ചോരയൊഴുകുന്നില്ലെങ്കിലും പുതിയ കാലത്തിന്റെ ജീവനാഡികളെയാണ്‌ ഇ-യുദ്ധം ബാധിക്കുന്നത്‌.

യാരിദ്‌|~|Yarid said...

മാതൃഭൂമിയിൽ ഈ ലേഖനം വന്ന അന്നു തന്നെ വായിച്ചിരുന്നു. അന്നു തന്നെ വിശദമായി താങ്കൾക്കെഴുതണമെന്നു കരുതിയിരുന്നു.

വസ്തുതതകൾക്ക് വിരുദ്ധമായവ ഒട്ടനവധിയുണ്ട്.സമയം കിട്ടുന്നതനുസരിച്ച് എന്തൊക്കെയാണെന്നു എഴുതാൻ ശ്രമിക്കാം. നല്ല രീതിയിൽ ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയം കൈകാര്യം ചെയ്യുമ്പൊൾ അതിലുൾപ്പെടുത്തുന്ന വസ്തുതകൾ കാര്യ മാത്ര പ്രസക്തവും, വസ്തു നിഷ്ടവുമായി എഴുതാൻ ശ്രമിക്കുക. ഈ ലേഖനം വായിക്കുന്നവർക്ക് ഉപരിപ്ലവമായ ഒരു ധാരണമാത്രമെ ലഭിക്കു. ഹാക്കർമാരെ മാനസിക രോഗികളെന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നതു കണ്ടാൽ ഈ ലേഖനം തയ്യാറാ‍ക്കാൻ താങ്കൾ വേണ്ടത്ര പ്രിപ്പയർ ചെയ്തിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ. ഏറ്റവും ബെയിസിക്കായ ഒരു കാര്യത്തെക്കുറീച്ചു പോലും തെറ്റായ ധാരണയെ ഇതു വഴി വായനക്കാരനു ലഭിക്കു. താങ്കൾ നല്ലതു പോലെ റഫർ ചെയ്യേണ്ടിയിരുനു ഹാക്കാർമാർ ആരാണു, അവരെന്തായിരുന്നു ,ഇൻഫർമേഷൻ ടെക്നോളജി ഇത്രയും ഡെവലപ്പാ‍യതിനു അവരുടെ സംഭാവന എന്തായിരുന്നുവെന്നൊക്കെ. മാതൃഭൂമി വായിക്കുന്നവർ എല്ലാവരും മണ്ടന്മാരല്ല ..:)

ഇതു ഡിലീറ്റ് ചെയ്യില്ലന്നു വിശ്വസിക്കുന്നു

Anonymous said...

yarid, hope u read this lines..
എന്നാല്‍ ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ഉപഭോക്താക്കളുടെ പിന്തുണ ലഭിച്ച ഹാക്കര്‍ വിഭാഗവും ഇവരുടെ കൂട്ടത്തിലുണ്ട്‌. വിന്‍ഡോസ്‌ അടക്കമുള്ള കുത്തക സോഫ്‌റ്റ്‌ വെയറുകളുടെ സീരിയല്‍ നമ്പറുകള്‍ കണ്ടുപിടിച്ച്‌ പൊതുമാര്‍ക്കറ്റില്‍ എത്തിക്കുന്നവരെ (പൈറേറ്റഡ്‌ കോപ്പികള്‍) സ്വതന്ത്രസോഫ്‌റ്റ്വെര്‍ വാദികള്‍ സാമൂഹ്യപ്രവര്‍ത്തകരായ 'ക്രാക്കര്‍മാര്‍` എന്നാണ്‌ വിളിക്കുന്നത്‌.
dont get provoked. read this article carefully... without prejudice... ok

യാരിദ്‌|~|Yarid said...

അനോണി,
മുൻ‌ധാരണകളൊന്നുമില്ലാതെ തന്നെയാണു ഈ ലേഖനത്തെ സമീപിച്ചതു. ഇതെന്നല്ല ഏതും. അതു കൊണ്ട് പ്രൊവോക്ക്ഡ് ആകില്ല. എന്റെ കണ്ണിൽ കണ്ട വസ്തുതകൾക്കു വിരുദ്ധമായ കാര്യങ്ങൾ മാത്രമെ ഞാൻ പറയുന്നുള്ളൂ. അതു കൊണ്ട് തന്നെ എന്റെ പരിമിതമായ അറിവ് വെച്ചു കൊണ്ടുള്ളത് താങ്കൾക്കു തീർച്ചയായും പ്രതീക്ഷിക്കാം, അതൊരു പക്ഷെ താങ്കളുദ്ദേശിക്കുന്ന ഒരു ലെവലിലായിരിക്കാൻ സാധ്യതയില്ല .:)

ചാണക്യന്‍ said...

" അവരില്‍ മിക്കവരും ശാരീരികമായും മാനസികമായും ദുര്‍നടപ്പിനോട്‌ അഭിനിവേശമുള്ളവരുമായിരിക്കും..."-

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി....

യാരിദ്‌|~|Yarid said...

സമയം കിട്ടുന്നൂണ്ടെങ്കിൽ ഇതൊന്നു വായിക്കു..:)
http://cyberloakam.blogspot.com/2009/03/blog-post.html

Kiranz..!! said...

ബിമിനിത്,ലേഖനത്തിന്റെ സദുദ്ദേശത്തിന് അഭിനന്ദനം.ചെറിയ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ.ഹാക്കറന്മാർ എന്ന പദം ജനറലൈസ്ട് ആക്കി നെഗറ്റീവായി ഉപയോഗിക്കുന്നത് ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.പല പ്രമുഖ കോർപ്പറേറ്റ് കമ്പനികളും അവരുടെ സെക്യൂരിറ്റി ഇൻഫ്രാസ്ട്രകച്ചർ കുറ്റമറ്റതാണോ എന്നു പരിശോധിക്കാൻ ഉപയോഗിക്കുന്ന സെക്യൂരിറ്റി പെനട്രേഷൻ ടെസ്റ്റുകൾക്ക് മുഖ്യപങ്കു വഹിക്കുന്നവരൊക്കെയും ഹാക്കറന്മാർ തന്നെ.ഹാക്കിംഗിൽ സർട്ടിഫൈ വരെ ചെയ്തവർ,പക്ഷേ എത്തിക്കലായി മാത്രം ഹാക്കിംഗ് എന്ന കലയെ ഉപയോഗിക്കുന്നവർ.എത്തിക്കൽ ഹാക്കറന്മാർ തന്നെയാണ് ഇന്നു പല പ്രമുഖ കമ്പനികളുടെ നെറ്റ്വർക്കിനും ബാങ്കുകൾക്കുമൊക്കെ കാവലിരിക്കുന്നതെന്നും നമ്മൾ വിസ്മരിച്ചു കളയരുത്. ദയവായി ഇവരെയൊക്കെ ഒറ്റവണ്ടിക്ക് കെട്ടി വലിക്കരുതേ..!

വി. കെ ആദര്‍ശ് said...

എന്തിന് ആര്‍മി പോലെയുള്ള ഓദ്യോഗിക സംവിധാനങ്ങള്‍ വരെ ഹാക്കര്‍മാരെ റിക്രുട്ട് ചെയ്യുകയോ അവരുടെ നിലവിലുള്ള എന്‍‌ജിനീയര്‍മാരെ ഹാക്കര്‍മാരാകാന്‍ പരിശീലിപ്പിക്കുകയോ ചെയ്യുന്നുണ്ട്. തങ്ങളുടെ വിവരവിനിമയ ശൃംഖല ആക്രമണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയോ, അല്ലെങ്കില്‍ ശത്രുരാജ്യത്തിന്റെ നെറ്റ്വര്‍ക്കില്‍ അവരറിയാതെ നുഴഞ്ഞുകയറാനോ ആണ് ഹാക്കര്‍മാരെ ഉപയോഗിക്കുന്നത്. എന്തിന് എറെ ആഘോഷിച്ച അങ്കിത് ഫാദിയ എന്ന ചെറുപ്പക്കാരന്‍ വിഘടനവാദിയായല്ല ഒരു എത്തിക്കല്‍ സാങ്കേതികവിദഗ്ദനായാണ് നാമെല്ലാം കാണുന്നത്.
പിന്നെ സ്പെക്യുലേറ്റീവ് സയന്‍സ് ഫിക്ഷന്റെ തലത്തില്‍ നിന്നോ അല്ലെങ്കില്‍ മുസ്ലീങ്ങളെല്ലാം തീവൃവാദികളാണന്ന മുന്‍‌വിധി യെന്ന പോലെ യോ ഹാക്കിംഗ് വിഷയങ്ങളെ സമീപിച്ചാല്‍ ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകും.

ഇ യുദ്ധതിന്റെ മാനങ്ങള്‍ ലേഖനത്തില്‍ സൂചിപ്പിച്ചതിലും വിപുലവും ആഴത്തിലും ഉള്ളതാണ്

B.S BIMInith.. said...

യാരിദ്‌,താങ്കള്‍ ലിങ്കിടുന്നതിനു മുമ്പേ ഈ ലിങ്കെനിക്കു കിട്ടിയിരുന്നു, ഒരു ഫോര്‍വാര്‍ഡഡ്‌ മെയില്‍ വഴി. താങ്കള്‍ പറഞ്ഞപോലെയും താങ്കളുടെ ലേഖനത്തിന്റെ കമന്റുകളില്‍ പറഞ്ഞപോലെയും ഹാക്കര്‍മാരെ എല്ലാവരെയും ഞാന്‍ മനോ രോഗികളായി കണ്ടിട്ടില്ല. അവര്‍ ചെയ്യുന്ന സല്‍പ്രവൃത്തിയെ 'സാമൂഹ്യ പ്രവര്‍ത്തകരായ ഹാക്കര്‍മാര്‍' എന്ന്‌ പ്രകീര്‍ത്തിച്ചുട്ടുണ്ട്‌. (ഇക്കാര്യം മലയാളം വാരികയില്‍ വന്ന മുന്‍ ലേഖനങ്ങളിലൊക്കെ വ്യക്തമാക്കിയിട്ടുമുണ്ട്‌). കമന്റിടുന്നവര്‍ ലേഖനം വായിച്ചിട്ടില്ല എന്നു തോന്നുന്നു.
പിന്നെ ഹാക്കര്‍മാരുടെ മനോ നിലയെക്കുറിച്ച്‌ പഠനം നടത്തിയത്‌ ലോക പ്രശസ്‌ത മനശാസ്‌ത്രജ്ഞരാണ്‌. അവയൊക്കെ സെര്‍ച്ചു ചെയ്‌താല്‍ കിട്ടുമല്ലോ. ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു കൂടുതല്‍ പരാമര്‍ശങ്ങള്‍ വേണ്ടെന്നു വച്ചത്‌.
സൈബര്‍ യുദ്ധം ആണല്ലോ മുഖ്യ വിഷയം. അതിനൊപ്പം പറഞ്ഞു പോയ ഒരു വരിയില്‍ പിടിച്ചു തൂങ്ങി ഇത്ര ബഹളമുണ്ടാക്കണോ യാരിദേ. താങ്കള്‍ എനിക്കിട്ട കമന്റില്‍ ലേഖനത്തിന്റെ 90 ശതമാനവും വരുന്ന സൈബര്‍ യുദ്ധത്തെ അംഗീകരിച്ചിട്ടുണ്ടല്ലോ ? നന്ദി. മറ്റുകാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞ്‌ ലേഖനത്തിന്റെ ഫോക്കസ്‌ കളയണോ എന്നതായിരുന്നു പ്രശ്‌നം.
വി കെ ആദര്‍ശ്‌ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന മുന്‍വിധി എന്നൊക്കെ പറഞ്ഞ്‌ കാടു കേറുന്നുണ്ട്‌. അങ്ങനെയൊന്നും എഴുതാപ്പുറം വായിക്കല്ലേ ആദര്‍ശേ. ബാബറി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്‌ത ആ പഴയ ചെന്നായ സൂത്രം(വിത്ത്‌ ദോ മുട്ടനാട്‌) ഓര്‍ത്തുപോയി. യാരിദിന്റെ ലേഖനം മാതൃഭൂമിയിലെത്തിച്ചു എന്ന്‌ ആദര്‍ശ്‌ പറയുന്നുണ്ടല്ലോ, കൂടുതല്‍ ചര്‍ച്ചയാകാന്‍ സഹായിച്ചതിന്‌ ആദര്‍ശിനും നന്ദി.
പിന്നെ എനിക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ യാരിദ്‌ പറഞ്ഞു തന്നു.അവയൊക്കെ മാതൃഭൂമിക്ക്‌ യാരിദ്‌ നേരിട്ട്‌ അയച്ചു കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു, ചിലപ്പോള്‍ അവരത്‌ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു എന്നു തോന്നുന്നു, അതിനുമാത്രം കണ്ടന്റ്‌ ഈ പോസ്‌റ്റിലുണ്ട്‌.
സാങ്കേതികമായി ഡിഫെയ്‌സ്‌ ചെയ്‌തു എന്നു പറഞ്ഞാലും സെര്‍വറില്‍ വൈറസ്‌ കടത്തിവിട്ടു എന്നു പറഞ്ഞാലും ഡാറ്റ മൊത്തം ഡിലീറ്റ്‌ ചെയ്‌തു എന്നു പറഞ്ഞാലും ആദ്യന്തം വൈബ്‌സൈറ്റ്‌ തകര്‍ന്നു എന്നാണല്ലോ അ്‌ര്‍ത്ഥം. കൂടുതല്‍ സാങ്കേതികമായ പദങ്ങള്‍ പറഞ്ഞ്‌ ലേഖനം ടെക്‌നിക്കലാക്കേണ്ട എന്നു കരുതിയതാണ്‌. പിന്നെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അത്ര സൂക്ഷമായി എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ലല്ലോ യാരിദേ. മാതൃഭൂമി സാങ്കേതിക മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവര്‍ വായിക്കുന്ന പ്രസിദ്ധീകരണമല്ലല്ലോ.
പിന്നെ സോങ്‌സ്‌ . പി കെയുടെ കാര്യം.. ഈയിടെ ഇന്ത്യാവിഷന്റെ വെബ്‌സൈറ്റില്‍ ട്രോജന്‍ കയറി എത്രയോ പേരുടെ കമ്പ്യൂട്ടര്‍ തകര്‍ത്ത സംഭവം എനിക്ക്‌ നേരിട്ടറിയാം. അപ്പോള്‍ സോങ്‌സ്‌.പികെ പോലുള്ള സൈറ്റ്‌ വഴി ഒരു മാരകമായ വൈറസ്‌ കടത്തിവിട്ടാല്‍.......
സോങ്‌സ്‌.പി കെ യെകുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്ത്യാഗവണ്‍മെന്റു തന്നെയാണ്‌ പുറത്തുവിട്ടത്‌. അവയൊക്കെ പത്രങ്ങളിലെല്ലാം വാര്‍ത്തയുമായതാണ്‌. ഇമെയില്‍ അഡ്രസുകള്‍ ശേഖരിക്കാനുള്ള വിദ്യകള്‍ യാരിദിനും അറിയാവുന്നതല്ലേ....
ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ സാങ്കേതികമായി ഒരുപാട്‌ കാര്യങ്ങള്‍ അറിയാന്‍ യാരിദിന്റെ ഈ ലേഖനം സഹായിച്ചു. നന്ദി.
പിന്നെ യാരിദേ ആരെയും മണ്ടന്മാരാക്കണമെന്നും ഒന്നും കരുതിയല്ല ഈ ലേഖനമെഴുതിയത്‌ കേട്ടോ.
പിന്നെ ഈ ലേഖനത്തിന്റെ പേരില്‍ ചിലര്‍ പത്രക്കാരെ മൊത്തം അടച്ചാക്ഷേപിക്കുന്നതു ശരിയാണോ. ബ്ലോഗുകളെയും മറ്റും ചില പത്രക്കാര്‍ തെറിപറഞ്ഞു എന്നു വച്ച്‌ പത്രക്കാരെല്ലാം മണ്ടന്മാരാവുമോ.

യാരിദ്‌|~|Yarid said...

താങ്കൾക്കൊരു മറുപടി എഴുതി വന്നപ്പോഴേക്കും വലുതായിപ്പോയി. ഇവിടെ പോസ്റ്റായി ഇട്ടിട്ടുണ്ട്.

http://cyberloakam.blogspot.com/2009/03/2.html

ഉസ്മാന്‍ പള്ളിക്കരയില്‍ said...

A very good post. Informative.
Thanks indeed.